Tue. Nov 24th, 2026

അടൂര്‍: കൊടുമണ്‍ അങ്ങാടിക്കല്‍ എസ് എന്‍ വി വി എച്ച് എസ്എസിലെ അധ്യാപകന്‍ പറക്കോട് ജ്യോതിസില്‍ ആര്‍ മണികണ്ഠനെ (52) കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കലയപുരത്ത് എം സി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ വ്യാഴാഴ്ച രാത്രിയാണ് മണികണ്ഠന്റെ മൃതദേഹം കണ്ടത്.

കാര്‍ ഏറെ നേരം ഒരേ സ്ഥലത്തു നിര്‍ത്തിയിട്ടിരിക്കുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച ഉച്ചമുതല്‍ കലയപുരത്തെ ഐ ഒ സി പമ്പ് ഹൗസിന് എതിര്‍വശത്ത് റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.