Sun. Apr 21st, 2024

തിരുവനന്തപുരം: ടി എന്‍ പ്രതാപനെ കെ പി സി സി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശൂര്‍ സീറ്റിലെ സ്ഥാനാര്‍ഥിത്വം കെ മുരളീധരന് നല്‍കിയതിനു പിന്നാലെയാണ് ഹൈക്കമാന്‍ഡ് തീരുമാനം.

തൃശൂരിലെ സിറ്റിങ് എം പിയായ പ്രതാപനെ ഇത്തവണ യു ഡി എഫ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രതാപനെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനാണ് മുന്നണി ആലോചിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബി ജെ പിയിലേക്ക് ചേക്കേറിയതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. നേരത്ത പ്രതാപന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച പാര്‍ട്ടി അണികള്‍ തൃശൂരില്‍ അദ്ദേഹത്തിനായി ചുവരെഴുത്തുകള്‍ വരെ നടത്തിയിരുന്നു.