Wed. Feb 21st, 2024

മട്ടാഞ്ചേരി: പൂട്ടിക്കിടന്നിരുന്ന ഹോട്ടലില്‍ മോഷണം നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി പോലീസിന്റെ പിടിയിലായി. ഗുജറാത്തി റോഡിലെ പൂട്ടിക്കിടന്നിരുന്ന സീലൈന്‍ ഹോട്ടലില്‍നിന്ന് 14 ടിവികളും പൈപ്പ് ഫിറ്റിങ് ഉപകരണങ്ങളുമായിരുന്നു മോഷണം പോയത്. സംഭവത്തില്‍ മട്ടാഞ്ചേരി സീലാട്ട് ലെയിനില്‍ നാസിം (24), ഫോര്‍ട്ട്‌കൊച്ചി പുല്ല് പാലം റോഡില്‍ അര്‍ഷാദ് (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ ഇതേ കേസുമായി ബന്ധപ്പെട്ട് പുതിയ റോഡ് സ്വദേശി തലയോലപ്പറമ്പില്‍ താമസിക്കുന്ന തൗഫീഖ് (29),തോപ്പുംപടി ചെമ്മീന്‍സിനുസമീപം അഖില്‍ ഉസാം (31), മട്ടാഞ്ചേരി ചുള്ളിക്കല്‍ അല്‍ത്താഫ് (26), കരിപ്പാലത്ത് അബ്ദുല്‍ അഷ്‌കര്‍ (25), ലോബോ ജങ്ഷനില്‍ നബീല്‍ (34),പെട്ടിക്കാരന്‍പറമ്പില്‍ സനീര്‍ (28)എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജപ്തിയെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിക്കിടന്ന സമയത്താണ് മോഷണം നടന്നത്.