Sun. Feb 25th, 2024

മലപ്പുറം: വേങ്ങര ഊരകം ജവഹര്‍ നവോദയ സ്‌കൂളില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. പൊന്നാനി സ്വദേശി അലീന ത്യാഗരാജനാണ് (17) മരിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് അലീന സ്‌കൂളില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കെട്ടടത്തിന് മുകളില്‍ നിന്ന് ഷാളില്‍ കഴുത്ത് കുരുക്കി താഴെക്ക് ചാടുകയായിരുന്നു.

അലീനയെ കാണാതെ വന്നതോടെ ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ സ്‌കൂളില്‍ പരിശോധന നടത്തിയപ്പോഴാണ് അലീന ഷാളില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു അലീന. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് വേങ്ങര പോലീസ് കേസെടുത്തിട്ടുണ്ട്.