Sun. Feb 25th, 2024

കോഴിക്കോട്: പിതാവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലാഴി സ്വദേശി മീത്തല്‍ രഞ്ജിത്താണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ പിതാവ് രാജേന്ദ്രന്‍ റിമാന്‍ഡില്‍ കഴിയുകയാണ്. വാക്കേറ്റത്തിനിടെ രാജേന്ദ്രന്‍ മകനെ കല്ല് ഉപയോഗിച്ച് തലക്കടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു.

2023 ഡിസംബര്‍ 24നാണ് സംഭവം. മദ്യപാനത്തെത്തുടര്‍ന്ന് പിതാവും മകനും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. വഴക്ക് മൂര്‍ച്ഛിച്ചതോടെ രാജേന്ദ്രന്‍ കല്ലുകൊണ്ട് രഞ്ജിത്തിന്റെ തലക്കിടിക്കുരകയായിരുന്നു. സംഭവത്തില്‍ പന്തീരങ്കാവ് പോലീസ് കേസെടുത്ത് രാജേന്ദ്രനെ പിടികൂടിയിരുന്നു.