കൊച്ചി: എറണാകുളം അങ്കമാലി പാറക്കടവില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍ പുന്നക്കാട്ട് വീട്ടില്‍ ലളിതയാണ് (62) മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ബാലന്‍ (65) ഒളിവിലാണ്. ഇന്നലെ രാവിലെ 11 ഓടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. രാത്രി വൈകി വീട്ടിലെത്തിയ മകനാണ് അമ്മയെ മരിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
വീടിനുള്ളിലെ സെറ്റിയിലാണ് മൃതദേഹം കണ്ടത്. പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്തുമുറുക്കിയാണ് കൊലപാതകമെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവ് ബാലനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.


