Wed. Feb 21st, 2024

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടിക്കുറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുവെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് സീതാറാം യെച്ചൂരി. നികുതി വിഹിതം കുറയ്ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന കാര്യം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നേരത്തെ ഉന്നയിച്ചിട്ടുണ്ട്. വിഷയം ഇന്ത്യ മുന്നണി ഏറ്റെടുക്കും.

ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിലേക്ക് എല്ലാ പ്രതിപക്ഷ സര്‍ക്കാരുകളെയും ക്ഷണിച്ചിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.സമരത്തില്‍ പങ്കെടുക്കണമോയെന്നത് കേരളത്തിലെ കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്നും യെച്ചൂരി.

മതപരമായ ചടങ്ങുകളില്‍ സര്‍ക്കാരുകള്‍ പങ്കെടുക്കുന്നത് തെറ്റ്. മതപരമായ ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അവധി നല്‍കരുത്. ജനങ്ങള്‍ ബുദ്ധിമുട്ടിക്കരുത്, ആശുപത്രികളില്‍ അവധി നല്‍കുന്ന രീതി മനുഷ്യത്വരഹിതമാണെന്നും അടിയന്തര സേവനങ്ങള്‍ ഉറപ്പാക്കണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.