Sun. Feb 25th, 2024

കാസര്‍കോട്: തെയ്യത്തോടനുബന്ധിച്ച് ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യ വിഷബാധ. കാസര്‍കോട് വെസ്റ്റ് എളേരിയിലെ പുങ്ങന്‍ചാലില്‍ നടന്ന ആഘോഷത്തില്‍ ഭക്ഷ്യവിഷബാധയേറ്റ 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

ഇതില്‍ ആരുടെയും നില ഗുരുതരമല്ല. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ചവര്‍ക്ക് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തേടിയ ശേഷം എല്ലാവരും ആശുപത്രി വിട്ടു.