Sun. Feb 25th, 2024

വിക്രം ചിത്രം ‘തങ്കലാന്‍’ന്റെ ഒടിടി റൈറ്റ്‌സ് വിറ്റുപോയി. നെറ്റ്ഫ്‌ലിക്‌സാണ് വിക്രമിന്റെ തങ്കലാന്‍ സിനിമയുടെ ഒടിടി റൈറ്റ്‌സ് നേടിയിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാന്‍ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ മുന്‍പ് വ്യക്തമാക്കിയത്.

പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നതെന്നും പാട്ടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട് എന്നുമാണ് റിപ്പോര്‍ട്ട്. വിക്രം നായകനാകുന്ന ‘തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. എന്തായാലും ചിയാന്‍ വിക്രം നായകനാകുന്ന ചിത്രം തങ്കലാന്‍ വമ്പന്‍ വിജയമാകാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാന്‍’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിക്രം നായകനാകുന്ന ‘തങ്കലാന്‍’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ്. ചിയാന്‍ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്’ എസ് എസ് മൂര്‍ത്തിയാണ് കലാ സംവിധാനം.