Sat. Mar 2nd, 2024

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ച്, ഡി ജി പി മാര്‍ച്ച് സംഘര്‍ഷ് കേസുകളില്‍ അറസ്റ്റിലായി ജയിലിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി. മാര്‍ച്ചുമായി ബന്ധപ്പെട്ട നാലു കേസുകളിലും രാഹുലിന് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് തിരുവനന്തപുരം സി ജെ എം കോടതി ജാമ്യം അനുവദിച്ചത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ രാഹുലിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. അറസ്റ്റിലായി എട്ട് ദിവസത്തിനു ശേഷമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. 25,000 രൂപ കെട്ടിവെക്കണം, എല്ലാ ചൊവ്വാഴ്ചയും ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഹാജരാവണം എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസും ഡി ജി പി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.