Sun. Feb 25th, 2024

കൊച്ചി: ബിജെപി ഇന്റലക്‌ച്വൽ സെൽ അംഗവും നവനാസ്തികരുടെ സിനിമാറ്റിക് കഥാപ്രസംഗ പരിപാടികളിലെ കലാകാരനും ചോദ്യപേപ്പറിൽ പ്രവാചക നിന്ദാപരമായ പരാമർശം ഉൾപ്പെടുത്തിയതിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൈവെട്ടുകയും ചെയ്ത തൊടുപുഴ ന്യൂമാൻ കോളജ് മുൻ പ്രൊഫസർ ടി ജെ ജോസഫ് ബിജെപി പരിപാടിയിൽ.

കൊച്ചി മറൈന്‍ ഡ്രൈവിലെ ബി ജെ പി പരിപാടിയിലാണ് നരേന്ദ്രമോദിക്കൊപ്പം ടി ജെ ജോസഫ് പങ്കെടുത്തത്. ടി ജെ ജോസഫിനെ ബി ജെ പി നേതാക്കളാണ് യോഗത്തിലേക്കു ക്ഷണിച്ചത്. ഇദ്ദേഹം മുൻപും ബിജെപി ഇന്റലക്‌ച്വൽ സെൽ സംഘടിപ്പിച്ച പരിപാടികളിലും മറ്റ് സംഘപരിവാർ സംഘടനകളുടെ പരിപാടികളിലും പങ്കെടുത്തത് ചർച്ചയായിട്ടുണ്ട്.

ഇദ്ദേഹം നാസ്തിക മോർച്ചയുടെ വേദികളിൽ മാത്രമല്ല, മറ്റു യുക്തിവാദി സംഘടനകളുടെ യുക്തിവാദ ധ്യാന മീറ്റിങ്ങുകളിലും ധ്യാനിപ്പിക്കാറുണ്ട്. മതരാഷ്ട്രവാദം പറയുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇന്റലക്‌ച്വൽ സെൽ അംഗത്തെ കൊണ്ട് ധ്യാനിപ്പിച്ചിരുന്ന നാസ്തിക മോർച്ചറിക്കാർ അല്ലാത്ത യുക്തിവാദികളാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. നവ നാസ്തികരുടെ സിനിമാറ്റിക് കഥാപ്രാസംഗികന്മാരും കാഥികമാരുമൊക്കെ സംഘപരിവാർ സംഘടനകൾ നടത്തുന്ന ഇൻഡോർ പരിപാടികളിൽ പങ്കെടുത്ത് മുൻപും കഥാപ്രസംഗം അവതരിപ്പിക്കുകയും വിവാദമാവുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും പൊതുവേദിയിൽ ഇതാദ്യമാണ്.



13 വര്‍ഷം മുമ്പുണ്ടായ ഇദ്ദേഹത്തിൻറെ കൈവെട്ട് സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഒന്നാം പ്രതി കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ അറസ്റ്റിലായത്. മറ്റ് പ്രതികള്‍ ശിക്ഷ അനുഭവിച്ച് വരികയാണ്.

ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ മലയാളത്തില്‍ സംസാരിച്ച് തുടങ്ങിയ മോദി കേരളത്തില്‍ സീറ്റുനേടാന്‍ ബൂത്തു കളില്‍ വിജയിക്കണമെന്നു നിര്‍ദ്ദേശിച്ചു. നിങ്ങളാണ് പാര്‍ട്ടിയുടെ ജീവനാഡിയെന്ന് പ്രവര്‍ത്തകരെ മോദി ഓര്‍മ്മിപ്പിച്ചു. എല്ലാ ബൂത്തുകളിലും കൃത്യമായ പ്രവര്‍ത്തനം നടത്തണം. യുവാക്കളെ കൂടുതലായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും മോദി ആഹ്വാനം ചെയ്തു. അയോധ്യാ പ്രതിഷ്ഠാ ദിനത്തില്‍ എല്ലാ വീട്ടിലുംജ്യോതി തെളിയിക്കണമെന്നും ആഹ്വാനം ചെയ്തു. ഈ പരിപാടിയിലാണ് നവനാസ്തികനും തൻറെ സാന്നിധ്യം കൊണ്ട് ധന്യമാക്കി തീർത്തത്.