Sat. Mar 2nd, 2024

കോട്ടയം: സാമൂഹിക പ്രവര്‍ത്തകയെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനിയായ സുരജ എസ്. നായരെ(45) ആണ് ആലപ്പി ധന്‍ബാദ് എക്‌സ്പ്രസ്സിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒഡീഷയിൽ സഹോദരിയുടെ വീട്ടിൽ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു സുരജ.

തമിഴ്‌നാട്ടിലെ ജോളാര്‍പേട്ട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇന്ന് പുലര്‍ച്ചെ സഹയാത്രികര്‍ സുരജയുടെ മൃതദേഹം കണ്ടെത്തിയത്. വൈക്കത്ത് സാമൂഹിക സേവന രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു സുരജ. ഹൃദയാഘാതത്തെ തുടർന്നുള്ള മരണമെന്നാണ് പ്രാഥമിക അനുമാനം. പ്രവാസിയായ ജീവനാണ് ഭർത്താവ്.