Fri. Mar 1st, 2024

കൊച്ചി: യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിൽ കഴിയുന്ന മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. പി ജി മനുവിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. നിയമ സഹായം തേടിയെത്തിയ എറണാകുളം സ്വദേശിനിയെ ഓഫീസിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് അഭിഭാഷകന് എതിരായ പരാതി.

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തി എന്നതുൾപ്പെടെ ആക്ഷേപങ്ങൾ ഉള്ളതിനാൽ ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ മനുവിനെതിരെ ചുമത്തിയിട്ടുണ്ട്. ചോറ്റാനിക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഇദ്ദേഹത്തിൻറെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി കീഴടങ്ങാൻ പത്തുദിവസം സമയ പരിധി നിശ്ചയിച്ചിരുന്നു. ഈ കാലാവധി കഴികഴിഞ്ഞതിനെ തുടർന്നാണ് പൊലീസ് നടപടി. ഒളിവിലുള്ള പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് നോട്ടീസിൽ പറയുന്നു.