Sun. Feb 25th, 2024

✍️ ലിബി. സി.എസ്

“ഈഴവരുടെ വംശ വിഛേദം വരുത്താതെ ഞാൻ അടങ്ങുകയില്ല” -മന്നത്താചാര്യൻ (കരുനാഗപ്പളി പ്രസംഗം)

“ഈഴവർ പന്നിപെറ്റ സന്തതികളും മന്ദബുദ്ധികളുമാണ്. അവർക്ക് സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും അനുവദിച്ചത് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു” -മന്നത്താചാര്യൻ (ശാസ്തമംഗലം പ്രസംഗം)

പിറ്റേ ദിവസത്തെ കേരളകൗമുദിയുടെ എഡിറ്റോറിയലിൽ കെ. സുകുമാരൻ ഇങ്ങെനെ എഴുതി ‘എൻറെ പേര് കെ സുകുമാരൻ, എൻറെ അച്ഛൻറെ പേര് സിവി കുഞ്ഞുരാമൻ, അദ്ദേഹത്തിൻറെ അച്ഛൻറെ പേര് ഞാറക്കൽ വാസുദേവൻ, അവരുടെയും അച്ഛന്മാരുടെ പേരുകൾ ആവശ്യമെങ്കിൽ തരാം. ഈ മന്നത്ത് പത്മനാഭൻറെ തന്ത ആരാണ്? താങ്കൾ പറഞ്ഞ പന്നിപെറ്റുകൂട്ടിയ ഈഴവർക്കെല്ലാം ഇതുപോലെ വീട്ടിൽ ചൂണ്ടിക്കാണിക്കാൻ ഒരു തന്തയുണ്ടാകും. താങ്കൾക്ക് അതുപോലുമില്ലല്ലോ?…..’

നായന്മാരുടെ മന്നത്താചാര്യൻ നേതൃത്വം നൽകിയ വിമോചന സമരത്തിലെ മഹത്തായ ചില മുദ്രാവാക്യങ്ങൾ ചുവടെ!

”വാടീ ഗൗരീ ചായ കുടി,
കേറിയിരുന്നൊരു ബീഡി വലീ…
ഗൗരിച്ചോത്തിയെ മടിയിലിരുത്തി
നാടുഭരിക്കും നമ്പൂരീ…
ഗൗരിപ്പെണ്ണേ മച്ചിപ്പെണ്ണേ
മക്കടെ വേദനയറിയില്ലേ…
ഗൗരീ നീയൊരു പെണ്ണല്ലേ
പുല്ലുപറിക്കാൻ പൊയ്ക്കൂടേ…
നാടുഭരിക്കാൻ അറിയില്ലെങ്കിൽ
വാടീ ഗൗരീ കയറുപിരിക്കാൻ…
എമ്മനും ഗൗരിയുമൊന്നാണേ
തോമാ അവരുടെ വാലാണേ…
നാടുഭരിക്കാനറിയില്ലെങ്കിൽ
ചകിരി പിരിക്കൂ ഗൗരിച്ചോത്തി.
അരിവാളെന്തിന് തോമാച്ചാ
ഗൗരിച്ചോത്തിയെ ചൊറിയാനോ…
ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡിത്തോമാ സൂക്ഷിച്ചോ…
ഗൗരിച്ചോത്തിയുടെ കടിമാറ്റാൻ
കാച്ചിയതാണീ മുക്കൂട്ട്!

തമ്പ്രാനെന്ന് വിളിപ്പിക്കും,
പാളേൽ കഞ്ഞി കുടിപ്പിക്കും,
ചാത്തൻ പൂട്ടാൻ പോകട്ടെ
ചാക്കോ നാടു ഭരിക്കട്ടെ. “

“ചാത്തൻ പുലയൻ മന്ത്രിയായിരിക്കുന്ന നാട്ടിൽ ജീവിക്കുവാൻ സാധ്യമല്ല ” -മന്നത്താചാര്യൻ (മുതുകുളം പ്രസംഗം)

ഈ സമരത്തിൽ പപ്പനാവനും സംഘവും വിജയിച്ചു, അന്നുമുതൽ ഇന്നുവരെ പപ്പനാവനേയും സംഘത്തേയും ഭയപ്പാടോടെയേ കേരളത്തിലെ സകല പാർട്ടികളും സമീപിച്ചിട്ടുള്ളൂ.

ഈ പപ്പനാവൻറെ അനുയായികൾക്ക് ആകപ്പാടെ ഒരു തിരിച്ചടി ഉണ്ടായത് രണ്ടാം ശൂദ്രലഹള കാലത്ത് മാത്രമാണ്. 2018 ലെ ശബരിമല സ്ത്രീപ്രവേശന വിധിയെ തുടർന്ന് അന്ന് ആർഎസ് എസ് നെയും കൂട്ടുപിടിച്ചു ‘കൊല്ലണം അപ്പാ അയ്യപ്പാ’ എന്ന മുദ്രാവാക്യവുമായി അവർ ആരംഭിച്ച ശൂദ്ര ആർത്തവ ലഹളയിൽ രാഹുൽ ഗാന്ധിയുടെ വാക്കുകൾ പോലും കേൾക്കാതെ ചെന്നിത്തല നായരും, അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻജി അടക്കമുള്ള കമ്യൂണിസ്റ്റ് ലേബലണിഞ്ഞ ഹിന്ദുത്വ വാദികളും, സർക്കാരും, സർക്കാരിന്റെ സംഘിനേതാവ് സിപി സുഗതനും വെള്ളാപ്പള്ളി നടേശനും പുന്നല ശ്രീകുമാറും നേതതൃത്വം കൊടുത്ത നവോത്ഥാന സമിതിയും മലക്കം മറിഞ്ഞപ്പോൾ ഞങ്ങൾ കുറച്ചുപേർ വേറൊരു നവോത്ഥനകൂട്ടായ്മയുണ്ടാക്കി നടത്തിയ മുന്നേറ്റമാണ് 2019 ജനുവരി 2 ന് വിജയം വരിച്ചത്.

അതിന് ചിലർ രാഷ്ട്രീയ നേട്ടത്തിനായി പ്രചരിപ്പിക്കുന്നതുപോലെ സർക്കാരിന്റെ നവോത്ഥാന സമിതിയുമായി യാതൊരു ബന്ധവുമില്ല. ബിന്ദു അമ്മിണിയോ കനകദുർഗ്ഗയോ ശബരിമലയിൽ പോയ മറ്റു സ്ത്രീകളോ സർക്കാറിന്റെ നവോത്ഥാന സമിതിയുമായി യാതൊരു ബന്ധവുമുള്ളവരല്ല. അവരെല്ലാം സ്ത്രീകളെ കയറ്റാതിരിക്കാനാണ് ആ സമിതികളൊക്കെ ഉണ്ടാക്കിയത്. ഇപ്പോൾ അഡ്വ. ജയശങ്കർ എന്ന ടെലിവിഷൻ അവതാരം ബിന്ദു അമ്മിണിയും കനകദുർഗ്ഗയുമൊക്കെ ആ നവോത്ഥാന സമിതിയുടെ ഭാഗമായിരുന്നു എന്ന തരത്തിൽ ഒരു വീഡിയോ ഇറക്കിയിട്ടുണ്ട്. ഇനി ആരൊക്കെ കിടന്നു കുരച്ചാലും അയ്യപ്പന് പോകാനുള്ളതൊക്കെ പോയില്ലേ?

2019 ജനുവരി 2 ആരൊക്കെ മറന്നാലും ഒരിക്കലും എൻ എസ്എസ്എസ് മറക്കില്ല. ശൂദ്ര ആർത്തവ ലഹളയ്ക്ക് നേത്ര്യത്വം കൊടുത്ത എൻഎസ്എസ് ന് അവരുടെ സ്ഥാപകനേതാവ് ആയ മേൽപ്പറഞ്ഞ പ്രത്യേകതരം നവോത്ഥാന നായകൻറെ ജന്മ ദിന സമ്മാനമായി നൈഷ്‌ടീകം തകർത്ത സംഘടന കേരള സർക്കാരിൻറെ നവോത്ഥാന സമിതി അല്ല. മറക്കണ്ട “നവോത്ഥാനകേരളം കൂട്ടായ്‌മ” എന്നാണ് ആ കൂട്ടായ്മയുടെ പേര്. അതിന് സർക്കാരുമായോ സിപിഎം എന്ന പാർട്ടിയുമായോ യാതൊരു ബന്ധവുമില്ല.