Wed. Feb 21st, 2024

കൊല്ലം: കൊല്ലം ഓയൂരില്‍ മൂന്നംഗ സംഘം തട്ടികൊണ്ടുപോയ സംഭവത്തില്‍ അബിഗേലിനെയും കുടുംബത്തെയും മുഖ്യമന്ത്രി നേരില്‍ കണ്ടു. മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരം അബിഗേലും കുടുബവും മുഖ്യമന്ത്രിയും മന്ത്രിമാരും താമസിക്കുന്ന ഹോട്ടലില്‍ എത്തുകയായിരുന്നു.


കുട്ടിയുമായി വിശേഷങ്ങള്‍ ചോദിച്ചറിയുകയും കുട്ടിയുടെ സഹോദരനെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു. സഹോദരിയെ കണ്ടെത്താന്‍ പോലീസിനു നിര്‍ണായക വിവരങ്ങള്‍ കൈമാറിയ സഹോദരന്‍ ജോനാഥനാണ് യഥാര്‍ത്ഥ ഹീറോ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

രേഖാചിത്രം ശരിയായി വരാക്കാന്‍ സഹായിച്ചതും അന്വേഷണത്തിനുള്ള നിര്‍ണായക വിവരങ്ങള്‍ നല്‍കുകയും ചെയ്തത്‌ ആറുവയസ്സുകാരി അബിഗേലായിരുന്നു. മുഖ്യമന്ത്രിയെ നേരില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്ന് അബിഗേലിന്റെ കുടുംബം പറഞ്ഞു. അബിഗേലിനു സംഭവിച്ചതുപോലൊരു ദുരവസ്ഥ ഒരു കുട്ടിക്കും ഇനി ഉണ്ടാവരുതെന്നും അവർ വ്യക്തമാക്കി.