Wed. Feb 21st, 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവ ഡോക്ടര്‍ മരിച്ചു. ഡോ. ഷഹാനയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിനിയാണ്.


അബോധാവസ്ഥയില്‍ കണ്ടെത്തിയ ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഒരു കുറിപ്പ് മുറിയില്‍ നിന്നും പോലീസ് കണ്ടെത്തി. മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.