Sun. Feb 25th, 2024

തിരുവനന്തപുരം: നവകേരള സദസിന്റെ പേരില്‍ സി പി എം അക്രമം അഴിച്ചുവിടുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനാവശ്യമായി കരുതല്‍ തടങ്കലില്‍വെക്കുന്നു. അക്രമത്തിന് ആഹ്വാനം നല്‍കുന്നത് മുഖ്യമന്ത്രിയാണ്.


മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത് ആയുധമേന്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ്. കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രിക്ക് കലിയാണ്. സാമൂഹിക ക്ഷേമ പെന്‍ഷന്‍ കുടിശികയുണ്ടായത് സര്‍ക്കാരിന്റെ കൈയ്യിലിരിപ്പു കാരണമാണ്.

സംസ്ഥാനത്ത് നാളികേര സംഭരണം സ്തംഭനത്തിലാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് നാല് കര്‍ഷകരാണ്. നെല്‍ കര്‍ഷകരുടെ വിഹിതം കിട്ടിയിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.