Sun. Feb 25th, 2024

പാലാ: ഭരണങ്ങാനത്ത് ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്‌സിന്റെ മകള്‍ ഹെലന്‍ അലക്‌സിന്റെ മൃതദേഹമാണ് ഇന്ന് പേരൂര്‍ പായിക്കാട് വേണ്ടാട്ടുമാലി കടവില്‍ നിന്നും കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്നും 25 കിലോമീറ്ററുകള്‍ക്ക് അപ്പുറം മീനച്ചിലാറ്റില്‍ ഏറ്റുമാനൂരില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ഹെലന്‍.


ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വരുമ്പോഴാണ് ഹെലന്‍ പാലാ അയ്യമ്പാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് വീണത്. ഹെലനോടൊപ്പമുണ്ടായിരുന്ന നിവേദ്യ എന്ന കുട്ടിയെ രക്ഷപെടുത്തിയിരുന്നു. അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം റോഡില്‍ കയറിയതോടെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. ഹെലനെ കണ്ടെത്താനായി രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.