Fri. Oct 9th, 2026

തിരുവനന്തപുരം: പ്രണയത്തില്‍ നിന്ന് പിന്മാറിയെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ഉപദ്രവിച്ച യുവാവ് പിടിയില്‍. കൂന്തള്ളൂര്‍ വലിയ ഏല തോട്ടവാരം സുരേഷ് ഭവനില്‍ വിഷ്ണു (23) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


വര്‍ക്കല പുത്തന്‍ചന്തയില്‍ വെച്ച് പിന്തുടര്‍ന്ന് എത്തിയായിരുന്നു ഉപദ്രവം. ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു.സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കടക്കാവൂര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ വര്‍ക്കല എ എസ് പി നിയോഗിച്ച സംഘമാണ് പിടികൂടിയത്.