Sun. Apr 14th, 2024

തിരുവനന്തപുരം: ആര്യനാട് പുതുക്കുളങ്ങരയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിതുര മരുതാമല സ്വദേശിയായ ബെൻസി ഷാജിയാണ് (26) മരിച്ചത്. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. ബെൻസിയും ഭർത്താവ് ജോബിയും നാല് മാസം മുമ്പാണ് ആര്യനാട് പുതുക്കുളങ്ങരയിൽ വാടകയ്ക്ക് വീടെടുത്തത് താമസം തുടങ്ങിയത്.


ഇവർ മാത്രമായിരുന്നു വീട്ടിലുള്ളത്. ബെൻസി ഫിസിയോ തെറാപ്പിസ്റ്റും ജോബിൻ കൊറിയർ സർവീസ് ജീവനക്കാരനുമാണ്. ജോബിൻ 11മണിയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയിന്നത്. ഏറെ നേരം വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ച് ജോബിൻ വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു. മുറിയിൽ ബെൻസിയെ തൂങ്ങിയ നിലയിലാണ് കണ്ടത്.