റിലീസ് ചെയ്ത് പതിനേഴാം ദിവസം തന്നെ ബോക്സോഫീസിൽ 300 കോടി കടന്ന് രജനി ചിത്രം ജയിലർ. വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ മാസം പത്തിനാണ് ജയിലർ തിയറ്ററുകളിൽ എത്തിയത്.
പൊന്നിയിൻ സെൽവൻ ആദ്യ ഭാഗത്തിനുശേഷം 500 കോടി ക്ലബ്ബിൽ കയറുന്ന മൂന്നാമത്തെ ചിത്രമാണ് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലർ. ഈ മാസം 25 നാണ് ചിത്രം ഇന്ത്യയിൽ 300 കോടി കടന്നത്. ചിത്രത്തിൽ റിട്ടയർ ചെയ്ത പൊലീസ് ഓഫീസർ ടൈഗർ മുത്തുവേൽ പാണ്ഡ്യനായിട്ടാണ് തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനി കാന്ത് എത്തുന്നത്.
ലോകമെമ്പാടും മികച്ച പ്രതികരണങ്ങളാണ് ജയിലറിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം ചിത്രം സ്വന്തമാക്കിയത് 597.04 കോടി രൂപയാണ്. വിനായകൻ, രമ്യാ കൃഷ്ണൻ,വസന്ത് രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മോഹൻലാലിന്റെയും ശിവരാജ് കുമാറിന്റെയും ജാക്കി ഷറോഫിന്റെയും സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. സൺ പിക്ചേഴ്സ് നിർമ്മിച്ച ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം കൊടുത്തിരിക്കുന്നത്.


