കോട്ടയം: പുതുപ്പള്ളിയില്‍ വികസനം തന്നെ ചര്‍ച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. മണര്‍കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളിയില്‍ 21 കേന്ദ്രങ്ങളില്‍ ഫലപ്രദമായ വികസന ചര്‍ച്ചകള്‍ നടക്കും. ഓരോ പ്രദേശത്തിന്റെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നടപടികള്‍ സ്വീകരിക്കും.
പുതുപ്പള്ളിയെ വികസനരംഗത്ത് മറ്റ് മണ്ഡലങ്ങളേക്കാള്‍ മെച്ചപ്പെട്ടസ്ഥിതിയിലെത്തിക്കാന് ജെയ്ക്കിനാവും. ഇപ്പോള്‍ കേരളത്തിന്റെ പൊതുവികസനത്തിനൊപ്പം പുതുപ്പള്ളിയെത്തിയിട്ടില്ലെന്നത് വസ്തുതയാണ്. ഇതു ഞങ്ങള്‍ പറഞ്ഞപ്പോള്‍ കണ്ണൂരെ മണ്ഡലങ്ങളുമായി താരതമ്യം ചെയ്യാമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. ധര്‍മ്മടം ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ വഴുതിമാറി. വികസന വിരുദ്ധതയാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ മുഖമുദ്ര. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ആര്‍എഎസി നും ബിജെപിക്കുമെതിരെ ഒരക്ഷരം ഉരിയാടാന്‍ ഇവര്‍ക്കായിട്ടില്ല. ഇന്ത്യയിലെവിടെയുംഏതുസമയത്തും കലാപം നടക്കാവുന്ന അവസ്ഥയാണിപ്പോളുള്ളത്. മണിപ്പൂരിലെ കലാപം ബോധപൂര്‍വ്വം സൃഷ്ടിച്ചതാണ്. രാജ്യത്ത് എവിടെയും ഈയവസ്ഥ എപ്പോള്‍ വേണമെങ്കിലുമുണ്ടാവാം. മതനിരപേക്ഷരതയുടെ നാടായ കേരളവും ഇതിനെിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.



