Sat. Nov 21st, 2026

തിരുവനന്തപുരം: സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടിനെ പരിഹസിച്ച് ഓ‌ർത്തഡോക്സ് ബിഷപ്പ്. സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ എന്നായിരുന്നു ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രസനാധിപൻ സഖറിയാസ് മാർ സേവേറിയോസ് പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമ‍ർശനം.


പള്ളിത്തർക്കത്തിൽ പക്ഷത്തിനില്ലെന്നാണ് എം.വി. ഗോവിന്ദൻ രാവിലെ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുക പ്രായോഗികമല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. കേവലമായ വിധി കൊണ്ട് നടപ്പാക്കാൻ കഴിയുന്നതല്ല. വിധി നടപ്പാക്കാൻ സാങ്കേതിക തടസമുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.

സഖറിയാസ് മാർ സേവേറിയോസിന്റെ കുറിപ്പ്

ചർച്ചകൾ നല്ലതാണ്.

സമാധാനപരമായ പര്യവസാനത്തിനും എതിരില്ല.

പക്ഷെ ,

സുപ്രീം കോടതി വിധിയും

ഒരു മിത്ത് ആണെന്ന് പറയല്ലേ മാഷേ…