മലപ്പുറം: താനൂർ കസ്റ്റഡി മരണ കേസിൽ എസ് ഐ ഉൾപ്പെടെ എട്ട് പോലീസുകാർക്ക് സസ്പെൻഷൻ. കൃഷ്ണലാൽ, കെ മനോജ്, ശ്രീകുമാർ, ആശിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യൂ, വിപിൻ കൽപകഞ്ചേരി, ആൽബിൻ അഗസ്റ്റിൻ എന്നിവർക്കാണ് സസ്പെൻഷൻ. അന്വേഷണത്തിന് മുന്നോടിയായി കുറ്റാരോപിതരെ മാറ്റിനിർത്തുന്നതിന്റെ ഭാഗമായാണ് നടപടി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രിയെയും മറ്റ് നാലുപേരെയും എം.ഡി.എംഎയുമായി കഴിഞ്ഞ ദിവസം പുലർച്ചെ 4.15ഓടെയാണ് താനൂരിൽ നിന്ന് പൊലീസ് പിടികൂടിയത്. ലോക്കപ്പിൽ വച്ച് ശാരിരീക പ്രശ്നങ്ങൾ ഉണ്ടായെന്ന് പുലർച്ച െകൂടെയുള്ളവർ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്നുമാണ് പൊലീസിന്റെ വിശദീകരണം.
പൊലീസ് നടപടിക്രമങങളിൽ വീഴ്ചയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് മലപ്പുറം എസ്.പി അറിയിച്ചു. അസ്വാഭാവിക മരണം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കും. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണവും ആരംഭിച്ചു.


