മഞ്ചേശ്വരം: കാസർകോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി. മഞ്ചേശ്വരം വിട്ല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയെ അവശനിലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനാറുകാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ വിട്ല പോലീസ് കേസെടുത്തു.
പ്രതികള്‍ മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ആണ്‍ സുഹൃത്ത് പെണ്‍കുട്ടിയെ കുടുംബാംഗങ്ങള്‍ അറിയാതെ വിളിച്ചിറക്കി കൊണ്ടുപോയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയിലേക്ക് കൊണ്ടുപോവുകയും മറ്റ് നാല് പേരെ വിവരമറിയിക്കുകയും ചെയ്തു. ഇവര്‍ കൂടി എത്തിയതോടെ പെണ്‍കുട്ടിയെ ആണ്‍ സുഹൃത്തടക്കം അഞ്ച് പേര്‍ ചേര്‍ന്ന് നേരം പുലരുംവരെ കൂട്ടബലാത്സംഗം ചെയ്തു.
വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വീട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്. കസ്റ്റഡിയിലുള്ളവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

