Thu. Nov 19th, 2026

കോട്ടയം: നാല് ദിവസം മുന്‍പ് പാലായില്‍നിന്ന് കാണാതായ ലോട്ടറി വില്‍പ്പനക്കാരിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. വലവൂര്‍ സ്വദേശി പ്രിയ (31)യുടെ മൃതദേഹമാണ് പാലാ വലവൂര്‍ ഐ ഐ ഐ ടിയ്ക്ക് സമീപത്തെ റബര്‍ത്തോട്ടത്തില്‍ കണ്ടെത്തിയത്. നഗ്‌നമായനിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. കഴുത്തിന്റെ ഭാഗത്ത് തുണി ചുറ്റിയിരുന്നു.


യുവതിക്കൊപ്പം നാലുദിവസം മുന്‍പ് കാണാതായ ലോട്ടറി വില്‍പ്പനക്കാരനായ വലവൂര്‍ സ്വദേശി പ്രകാശിനെ കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരെയും കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഒരുദിവസത്തെ ഇടവേളയില്‍ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലോട്ടറി വില്‍പ്പനക്കാരനായ പ്രകാശ്, യുവതിയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.