കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ സി പി എം നടത്തുന്ന പ്രത്യേക കണ്‍വെന്‍ഷനില്‍ മുസ്ലീം ലീഗിന് ഔദ്യോഗിക ക്ഷണം ലഭിച്ചതായി മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കണമോയെന്ന് നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. ഇന്ന് മലപ്പുറത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

രാജ്യത്ത് മത ധ്രുവീകരണത്തിലേക്ക് നയിക്കാനും ഹിന്ദുത്വ അജണ്ട രാജ്യത്ത് നടപ്പാക്കാനും ആണ് പ്രധാനമന്ത്രി മുന്‍കൈയെടുത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത്. അതിനെതിരെ എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ച് അണിനിരത്തുക എന്നതാണ് സി പി എം ലക്ഷ്യം. കോണ്‍ഗ്രസിന് വിഷയത്തില്‍ വ്യക്തത ഇല്ലാത്തതുകൊണ്ടാണ് അവരെ ക്ഷണിക്കാത്തതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഇടതുമുന്നണിയുമായി സഹകരിക്കണമോ എന്ന് പറയേണ്ടത് ലീഗാണ്. ലീഗിനെ മാത്രമല്ല മറ്റു പലരെയും ക്ഷണിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.


