കൊച്ചി : പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗിനിടെ നടൻ പൃഥ്വിരാജിന് പരിക്കേറ്റു. കാലിന് ഗുരുതര പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ താരത്തിന് ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം.
മറയൂരിലണ് വിലായത്ത് ബുദ്ധയുടെ ചിത്രീകരണം നടക്കുന്നത്. ജി.ആർ. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ജയൻ നമ്പ്യാരാണ്. ഷമ്മി തിലകൻ, അനു മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രത്തിന്റെ നിർമ്മാണം.


