ന്യൂഡല്‍ഹി: തെറ്റായ ഒരു പ്രവണതയും അനുവദിക്കുന്ന പാര്‍ട്ടിയല്ല സി പി എം എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ കുറ്റം ചെയ്തവര്‍ക്കെതിരെ കൃത്യമായ നടപടി എടുക്കും. പോലീസ് ആരേയും സംരക്ഷിക്കുന്നില്ല. വിദ്യയെ ഒളിവില്‍ കഴിയാന്‍ സി പി എമ്മുകാര്‍ സഹായിച്ചെങ്കില്‍ അന്വേഷിച്ചോട്ടെ. ആരെയും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു. ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ല.
കെ സുധാകരനെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന നടത്തിയത് പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ്. കെ സുധാകരനെ കുറിച്ച് പറയുമ്പോള്‍ മാധ്യമങ്ങള്‍ക്കാണു പ്രശ്നം. പുതിയ തെളിവുകള്‍ വന്നാല്‍ ആരോപണം തിരുത്താമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റം ചെയ്തത് മാധ്യമ പ്രവര്‍ത്തകര്‍ ആയാലും കേസില്‍ ഉള്‍പ്പെടും. അതു മാധ്യമങ്ങള്‍ക്കെതിരായ നീക്കമല്ല. അതിനിടെ, തന്നെ ഗൂഢാലോചന കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്കി.


