Wed. Nov 25th, 2026

പത്തനംതിട്ട: പുതുശ്ശേരിമലയില്‍ ആള്‍താമസം ഇല്ലാത്ത വീടിന്റെ സമീപത്തെ കിണറ്റില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി അങ്ങാടി അലങ്കാരത്ത് വീട്ടില്‍ അബ്ദുല്‍ ലത്തീഫിന്റെ മകന്‍ മുഹുമദ് ആഷിക് (16)നെയാണ് മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തിയത്.


കഴിഞ്ഞ രാത്രി എട്ടിന് ബന്ധുവീട്ടില്‍ പോകാനെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായി പറയുന്നു. രാവിലെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഷിക് ഇടക്കുളം ഗുരുകുലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. റാന്നിയില്‍ നിന്ന് എത്തിയ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.