Fri. Nov 20th, 2026

ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ സാമൂഹ്യ പ്രവർത്തകനും ദുറുന്നജാത്ത് സെക്രട്ടറിയുമായ മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് നെച്ചിക്കാടന്‍ ഇസ്ഹാഖ് ഹാജി (76) വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച രാത്രി ദോഹ മെട്രോയിൽ ഇറങ്ങി ഖത്തർ നാഷനൽ ലെെബ്രറിയിലേയ്ക്ക് നടക്കുന്നതിനിടെയിലാണ് അപകടം ഉണ്ടായത്.


ലെെബ്രറിയ്ക്ക് മുൻപിലെ പാർക്കിങ്ങിൽ നിന്ന് പുറത്തേയ്ക്ക് വന്ന വാഹനം ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ സാറ, മകൾ സബിത, പേരക്കുട്ടി ദിയ എന്നിവർ നിസാര പരുക്കുകളുമായി ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇസ്‌ഹാഖ് ഹാജി സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 11ന് ഹയാ സന്ദർശക വീസയിലാണ് ഇവർ ഖത്തറിലെത്തിയത്.

മറ്റു മക്കള്‍: അന്‍വര്‍ (ജിദ്ദ), ജലീല്‍ (ഓസ്‌ട്രേലിയ), ഷറഫുന്നിസ. മരുമക്കള്‍: ഹുസൈന്‍ പാണ്ടിക്കാട്, ഫസീല, ഡാലിയ, സക്കീര്‍ ഹുസൈന്‍ (ഖത്തര്‍). ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.