കുവൈത്ത് സിറ്റി: പ്രവാസി ദമ്പതികളെ കുവൈത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമൺ, ഭാര്യ ജീന എന്നിവരാണ് മരിച്ചത്. സാൽമിയായിൽ ഇന്ന് രാവിലെയാണ് സംഭവം. സൈമണെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ആരോഗ്യമന്ത്രാലയത്തിലെ ആംബുലൻസ് വിഭാഗത്തിലെ ജീവനക്കാരനാണ് സൈമൺ. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
തുടർന്ന് സൈമൺ താമസിച്ചിരുന്ന സ്ഥലത്തെത്തിയ പൊലീസ്, മുറി പരിശോധിച്ചപ്പോഴാണ് ജീനയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം സൈമൺ ജീവനൊടടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.


