Wed. Aug 26th, 2026

ന്യൂഡല്‍ഹി: ലൈംഗിക പീഡനാരോപണം നേരിടുന്ന ബി ജെ പി എം പി. ബ്രിജ്ഭൂഷണ്‍ സിങിനെതിരെ ജന്തര്‍ മന്തറില്‍ സമരത്തിലുള്ള ഗുസ്തി താരങ്ങള്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ്. മൂന്ന് താരങ്ങളുടെ തലക്ക് പരുക്കേറ്റിട്ടുണ്ട്. മദ്യപിച്ചെത്തിയ പോലീസുകാരാണ് ലാത്തി വീശിയത്. സമര കേന്ദ്രത്തില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ബ്രിജ്ഭൂഷണ്‍ സിങിനെ ജയിലിലടയ്ക്കും വരെ സമരം തുടരുമെന്ന് താരങ്ങള്‍ വ്യക്തമാക്കി.


പോലീസ് നടപടിക്കു പിന്നാലെ താരങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞു. സമരത്തിന് രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയും വേണമെന്ന് ബജ്‌റംഗ് പുനിയ അഭ്യര്‍ഥിച്ചു. എല്ലാവരും ഡല്‍ഹിയിലേക്കു വരൂ എന്നും താരം ആഹ്വാനം ചെയ്തു.