ഇടുക്കി: ചിന്നക്കനാലില്‍ ദൗത്യം സംഘം തളച്ച അരിക്കൊമ്പനെ കുമളിയിലേക്ക് മാറ്റും. ഇതിന്റെ ഭാഗമായി കുമളിയില്‍ ഇടുക്കി സബ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുമളിയില്‍നിന്ന് 22 കിലോമീറ്റര്‍ അകലെ സീനിയറോട വനമേഖലയിലാണ് അരിക്കൊമ്പനെ തുറന്നുവിടുയെന്നാണ് അറിയുന്നത്. ഇതിനായി ഉള്‍ക്കാട്ടിലേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വഴി വെട്ടിയിരുന്നു.
അതേസമയം ആനിമല്‍ ആംബുലന്‍സില്‍വെച്ച് അരിക്കൊമ്പന് റേഡിയോ കോളര്‍ ധരിപ്പിച്ചു. ആനയുടെ പുറത്തുകയറിയാണ് വനപാലകര്‍ റേഡിയോ കോളര്‍ പിടിപ്പിച്ചത്. ഇന്ന് 3.30തോടെയാണ് കുങ്കിനായനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ വനംവകുപ്പിന്റെ വാഹനത്തില്‍ കയറ്റിയത്.
ചിന്നക്കനാലിൽ സിമന്റ് പാലത്തിന് സമീപത്തുവച്ചാണ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലായിരുന്നു ആദ്യ ഡോസ് മയക്കുവെടിവച്ചത്. വനം വകുപ്പ് ജീവനക്കാർ, ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ, കുങ്കിയാനകളുടെ പാപ്പാന്മാർ എന്നിവരുൾപ്പെടെ 150 പേരാണ് മിഷൻ അരിക്കൊമ്പനിൽ പങ്കെടുക്കുത്തത്. ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ 1,2,3 വാർഡുകളിൽ ഇന്നും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.


