Tue. Nov 24th, 2026

വയനാട്: വയനാട് പുഴമുടിയില്‍ ഇന്ന് വൈകുന്നേരം ഉണ്ടായ കാര്‍ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.

രണ്ട് കാസര്‍കോട് സ്വദേശികളും നാല് ഇരിട്ടി സ്വദേശികളുമാണ് കാറില്‍ ഉണ്ടായിരുന്നത്. മലയാറ്റൂരില്‍നിന്നു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.


നിയന്ത്രണംവിട്ട കാര്‍ പുഴമുടിയില്‍ വെച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കൽപ്പറ്റ- പിണങ്ങോട് റോഡിലാണ് പുഴമുടി.