Wed. Nov 25th, 2026

മുംബൈ: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതി ഷഹറൂഖ് സെയ്‌ഫി പിടിയില്‍. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ സിവില്‍ ആശുപത്രിയില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായതെന്നാണ പ്രാഥമിക വിവരം. യാത്രക്കാരെ തീകൊളുത്തുന്നതിനിടെ ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതി ഇന്നലെ രാത്രി തന്നെ പിടിയിലായതായാണ് വിവരം.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഇവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സംഘം കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ താമസിയാതെ കേരളത്തിലെത്തിച്ചേക്കും.


ആക്രമണത്തിൽ എട്ട് പേർക്ക് പരുക്കേല്‍ക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.എ​ല​ത്തൂ​രി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ ബാ​ഗി​ൽ​നി​ന്നാ​ണ് ‘ഷ​ഹ​റൂ​ഖ് സെ​യ്ഫി കാ​ർ​പെ​ന്റ​ർ’ എ​ന്ന പേ​ര് പൊ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്.ആക്രമണം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. അതേ സമയം പ്രതി പിടിയിലായ കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഞായറാഴ്ച രാത്രി 9.27നാണ് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി 1 കോച്ചിലാണ് ആക്രമണം നടന്നത്. യാത്രക്കാരുടെ ദേഹത്തേക്കു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി മറ്റു കംപാര്‍ട്‌മെന്റുകളിലേക്ക് ചിതറിയോടി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മൂന്നു പേരുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു.