കോഴിക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവതിയ രണ്ടു മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. എലത്തൂർ ചെറുകുളം സ്വദേശി ജസ്നയെയാണ് (22) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
ജസ്ന പീഡിപ്പിച്ചതായുള്ള പതിനഞ്ചുകാരിയുടെ പരാതിയിൽ ഡിസംബർ 29ന് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഇവർ രണ്ടുമാസമായി ഒളിവിലായിരുന്നു. രണ്ടുദിവസം മുമ്പാണ് ഇവർ നാട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ജസ്നയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


