Tue. Nov 24th, 2026

തൃശൂര്‍: കുട്ടനല്ലൂരില്‍ വന്‍ തീപ്പിടിത്തം. ജീപ്പ് കമ്പനിയുടെ കാര്‍ ഷോറുമിലാണു തീപ്പിടിത്തമുണ്ടായത്. രാവിലെ ആറു മണിയോടെ ആരംഭിച്ച തീപ്പിടിത്തം ഷോറൂമിലാകെ പടര്‍ന്നു. പുതിയ കാറുകള്‍ക്കു തീപ്പിടിച്ചു. സര്‍വീസ് സെന്ററിലേക്കും തീ പടര്‍ന്നു. മൂന്നു പുതിയ വാഹനം പൂര്‍ണമായി കത്തി.

വലിയ തോതില്‍ ആളിപ്പടര്‍ന്ന തീ എട്ടുമണിയോടെ നിയന്ത്രണ വിധേയമായി. എട്ടുഫയര്‍ യൂണിറ്റുകളാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപ്പിടിച്ചു കെട്ടിടത്തിന്റെ ഭാഗങ്ങള്‍ അടര്‍ന്നു വീണു. സര്‍വീസ് സെന്ററിലെ ഇന്ധന സാന്നിധ്യം തീ പടരാന്‍ കാരണമായി. സര്‍വീസ് സെന്റര്‍ പൂര്‍ണമായി കത്തി നശിച്ചു. പുറകു വശത്തുനിന്നാണു തീ പടര്‍ന്നത്. പുതിയ കാറുകള്‍ മാറ്റിയതിനാല്‍ വന്‍ നഷ്ടം ഒഴിവായി. കോടികളുടെ നഷ്ടമാണു കണക്കാക്കുന്നത്.