Sun. Jul 26th, 2026

കോഴിക്കോട്: യുവ വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിലെ പി ജി വിദ്യാര്‍ത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ (25) ആണ് മരിച്ചത്. പാലാഴിയിലെ സുഹൃത്തിന്റെ ഫ്‌ലാറ്റിലാണ് തന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അപസ്മാരവുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.