തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശി ആഷിഷാണ് (19) പിടിയിലായത്. പതിനേഴുകാരിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.
തമിഴ്നാട്ടിലെ ചെങ്കൽപേട്ടിനടുത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു യുവാവ്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശിനിയെ പ്രണയം നടിച്ച്, വിനോദയാത്രയ്‌ക്കെന്ന് പറഞ്ഞാണ് ചെന്നൈയിലെത്തിച്ചത്.
ചെന്നൈയിലെ ഹോട്ടലിൽ റൂമെടുത്ത് ലൈംഗിക പീഡനത്തിനിരയാക്കി. അതിനുശേഷം നാട്ടിലേക്കുള്ള ട്രെയിനിൽ കയറ്റിവിടുകയും ചെയ്തു. ബന്ധുക്കളുടെ പരാതിയിൽ തമിഴ്നാട്ടിലെത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.


