Tue. Apr 23rd, 2024

നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് മല്‍സരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ 81 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടുണ്ട്. നിലവില്‍ പുതുപ്പള്ളിയില്‍നിന്ന് തന്റെ പേരാണ് അംഗീകരിച്ചിരിക്കുന്നത്. നേമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ദിവസങ്ങളായി സജീവമായി നില്‍ക്കുന്നുണ്ട്.

നേമത്ത് പല പേരും വരുന്നുണ്ട്. നേമത്ത് മത്സരിക്കുന്നത് സംബന്ധിച്ച ആശയ വിനിമയത്തിനും പുതുപ്പള്ളിക്കാരുടെ വികാരം മനസിലാക്കുന്നതിനുമാണ് താന്‍ എത്തിയത്. പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരുമായി സംസാരിച്ച ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്.

ഇതോടെ രണ്ടുദിവസമായി മാധ്യമങ്ങൾ ആഘോഷിച്ചുകൊണ്ടിരിക്കുന്ന നേമത്തെ ശക്തൻവരവ് ആചാരത്തിൽ നിന്ന് ഉമ്മൻ‌ചാണ്ടി ഒഴിവായെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.നാളെ നടക്കുന്ന ശക്തൻവരവ് ആചാരത്തിൽ ഇനിയാർക്കാണ് ശക്തനാകാൻ അവസരം ലഭിക്കുകയെന്ന് കൗതുകത്തോടെ കാത്തിരിക്കുകയാണ് പാവം വോട്ടർമാർ.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913