Thu. Mar 28th, 2024

✍️ ദേവി ഷെഫീന

മാർച്ച് 13: അഭിനയകലയുടെ പെരുന്തച്ചൻ തിലകനെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ആരിഫ ഹസ്സൻ (1944 – 2020) സ്മരണ ദിനം

മലയാള സിനിമയുടെ തിലകക്കുറിയായി മാറിയ നാടക നടനായിരുന്ന തിലകന് പെരിയാർ എന്ന സിനിമയിലൂടെ അവസരം നല്‍കിയത് ഒരു മുസ്ലിം വനിതാ നിർമ്മാതാവാണ്. അവർ മലയാള സിനിമാരംഗത്തെ ആദ്യ വനിതാ നിർമ്മാതാവ് കൂടിയാണെന്ന് ഇന്ന് സിനിമാ പ്രവർത്തകരോ സ്ത്രീപക്ഷ പ്രവത്തകരോ പുരോഗമന കലാ സാഹിത്യക്കാരോ ഓർക്കാറില്ല. പേരിൻറെ അറ്റത്ത് ജാതിവാൽ ഇല്ലാത്തതുകൊണ്ടോ അറബിക് പേരുകാരി ആയതിനാലാണോ എന്നുമറിയില്ല.

തിലകനെ അവതരിപ്പിച്ചത് മാത്രമല്ല, സുജാതയെ ആദ്യമായി പിന്നണി പാടിച്ചത് (ടൂറിസ്റ്റ് ബംഗ്ലാവ്), ഉണ്ണിമേരിക്ക് അഷ്ടമിരോഹിണി എന്ന ചിത്രത്തിലൂടെയും അവസരം നല്‍കിയത്,ജയൻ നായകനായ ജോഷിയുടെ ആദ്യ ചിത്രം മൂർഖൻ നിർമ്മിച്ചത്, ഭീമൻ രഘുവിന് സിനിമയിൽ അവസരം നല്‍കിയത് എല്ലാം ആരിഫയാണ്.
സംവിധായകനും, നിർമ്മാതാവുമായിരുന്ന ഭർത്താവ് ഹസന്റെ പ്രചോദനത്തിലും സഹകരണത്തിലും ചലച്ചിത്ര രംഗത്തെത്തിയ നിർമാതാവാണ് ആരിഫ ഹസ്സൻ.ആരിഫ എന്റർപ്രൈസസിന്റെ ബാനറിലായിരുന്നു നിർമാണം.

പെരിയാർ, ചഞ്ചല,ടൂറിസ്റ്റ്ബംഗ്ലാവ്, അഷ്ടമിരോഹിണി, വനദേവത, കാമധേനു, അമ്മായിയമ്മ, സൊസൈറ്റി ലേഡി, ചക്രായുധം, അവശ നിരപരാധി, സ്‌നേഹബന്ധം, ബെൻസ് വാസു, മൂർഖൻ, കാഹളം, ഭീമൻ, തടാകം, അനുരാഗ കോടതി, അസുരൻ, ജനകീയ കോടതി, രക്ഷസ്, രാധയുടെ കാമുകൻ, നേതാവ്, അഷ്ടബന്ധനം, ശുദ്ധമദ്ദളം, സാമ്രാജ്യം, തമിഴ് സിനിമ നാംഗിൾ എന്നീ 26 ചിതങ്ങൾ ആരിഫ നിർമ്മിച്ചു.

ആരിഫയുടെ അഞ്ചു ചിത്രങ്ങൾ ഭർത്താവ് ഹസനാണ് സംവിധാനം ചെയ്തത്. ബെൻസ് വാസു, ഭീമൻ, അസുരൻ, നേതാവ്, രക്ഷസ് എന്നിവയാണ് ആ ചിത്രങ്ങൾ.

റിഷി, നരകാസുരൻ, സാമ്രാജ്യം-2, തീഹാര്‍, ഉണ്ട, അടുത്ത ഘട്ടം (തമിഴ്) എന്നീ ആറു പടങ്ങൾ നിരമ്മിച്ച മകൻ അജ്മൽ ഹസനും സിനിമാ രംഗത്താണ്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913