കോഴിക്കോട് സ്വദേശി കുവൈത്തിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് സ്വദേശി കുവൈത്തിൽ താമസ സ്ഥലത്ത് വെച്ച് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി അബ്ദുൾ റസാഖ് മധുരക്കണ്ടി(52)യാണ് മരിച്ചത്. താമസ സ്ഥലത്തിനടുത്ത് അബോധാവസ്ഥയിൽ കണ്ടതിനെത്തുടർന്ന് സുഹൃത്തുക്കൾ അധികൃതരെ അറിയിച്ചു. ആംബുലൻസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും മരിച്ചിരുന്നു.

ഭാര്യ വഹീദ. രണ്ടു മക്കളുണ്ട്. മയ്യിത്ത് നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913