Thu. Mar 28th, 2024

ഫാസ്‌സിസത്തിൻറെ ഏറ്റവും വിജയകരമായി തെളിയിക്കപ്പെട്ട ഒരു തന്ത്രമാണ് എല്ലാ
അപമാനത്തെയും മതപരമായ അഭിമാനമാണെന്നു തോന്നിപ്പ്‌ച്ചു ദാസരെ ഉണ്ടാക്കിയെടുക്കുക എന്നത്. അത് കൊണ്ടാണ് 130കോടി മനുഷ്യരുടെ അഭിമാനമെന്തു എന്ന് ഒരാൾ അങ്ങ് നിശ്ചയിച്ചു കളയുന്നത്. ഞാൻ 130ൽ ഇല്ല. എനിക്കറിയുന്ന ഒരു പാട് പേർ ഇല്ല. ഞങ്ങൾ തീർച്ചയായും ദാസ്യ ഗണമല്ല … ആവുകയുമില്ല എന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ശ്രീദേവി എസ് കർത്ത.

ആ തർക്ക സ്ഥലത്ത് സീതയുമായി ബന്ധപ്പെട്ട ഒരൊറ്റ വസ്തുവേ ഉള്ളൂ സീത കി രസോയ് “സീതയുടെ അടുക്കള “. രാമക്ഷേത്രം പണിയുന്നതിൽ പുളകോദ്ഗമകളായി നിൽക്കുന്ന സ്ത്രീകൾക്കും ഭാവിയിൽ അത് മാത്രമേ കാണൂ .”ജയ് സിയാ റാം “എന്ന ശരണ മന്ത്രത്തെ “ജയ് ശ്രീ റാം “എന്ന കൊല വിളി ആക്കി മാറ്റിയ രാജ്യമാണിതെന്നും ശ്രീദേവി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. വാല്മീകിയുടെ രാമായണത്തിൽ ഒഴികെ ബാക്കിയുള്ള എല്ലാ രാമായണങ്ങളിലും ഒരു മായ സീതയുടെ കഥയുണ്ട്. യഥാർഥ സീത അഗ്നിയിൽ ഒളിച്ചുവെന്നും ബാക്കി പീഡനങ്ങൾ അനുഭവിച്ചുവെന്ന് തോന്നിച്ചതൊക്കെ മായ സീത ആയിരുന്നുവെന്നും രാമന്റെ സീതാ ദ്രോഹത്തെ വെള്ള പൂശാൻ ഉണ്ടാക്കിയ ട്വിസ്റ്റ്‌. ആയിരുന്നു എന്നും. യഥാർത്ഥ സീതയെ വീണ്ടെടുക്കാൻ വേണ്ടിയായിരുന്നു അഗ്നി പരീക്ഷ എന്നും ഉണ്ട് ന്യായീകരണം എന്നും ശ്രീദേവി പരിഹസിച്ചു.

വാൽമീകിയുടെ സീത അഗ്നിയുടെ ചൂടും ഭൂമിയുടെ ഉയിർപ്പുമായി തീർന്നവളാണ്. ഇത് രണ്ടുമുള്ള എല്ലായിടവും സീതയാണ്. അവൾ നീതിയുടെ അഗ്നിയാണ്, ചോദ്യങ്ങളുടെ പൊള്ളലാണ്. ഉയിർപ്പിന്റെ ഭൂമിയാണ്. പുളകവതികൾക്കു ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സീതയെ മാത്രം മതിയെങ്കിലും എന്ന് ശ്രീദേവി എസ് കർത്ത കൂട്ടിച്ചേർത്തു.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണരൂപം

ചേറു പുരണ്ടു ഭൂമിയിൽ കിടക്കുന്നതായി കാണപ്പെട്ട ഒരു പെൺകുഞ്ഞു വളർന്നു വലുതായി ഭർത്താവിനാലും വീട്ടുകാരാലും സമൂഹത്തിനാലും അപമാനവും പരിത്യാഗവും അഗ്നി പരീക്ഷയും നേരിട്ട് കഴിഞ്ഞപ്പോൾ ഭൂമി തന്നെ “ഇനി മതി ” എന്ന് പിളർന്നു അവളെ തിരിച്ചെടുത്തു. ആ സ്ത്രീയെ ഏറ്റവും അപമാനിച്ച പുരുഷന് വേണ്ടിയുണ്ടാക്കുന്ന ക്ഷേത്രത്തിനു “ഭൂമി പൂജ “!! നടത്തുന്നു എന്ന് കേൾക്കുമ്പോൾ അഭിമാനമുള്ള പെണ്ണുങ്ങൾക്ക് ചെകിട്ടത്തു അടി കിട്ടിയത് പോലെ തോന്നണം.അല്ലാതെ അഭിമാനമല്ല .

ആ തർക്ക സ്ഥലത്ത് സീതയുമായി ബന്ധപ്പെട്ട ഒരൊറ്റ വസ്തുവേ ഉള്ളൂ സീത കി രസോയ് “സീതയുടെ അടുക്കള “. രാമക്ഷേത്രം പണിയുന്നതിൽ പുളകോദ്ഗമകളായി നിൽക്കുന്ന സ്ത്രീകൾക്കും ഭാവിയിൽ അത് മാത്രമേ കാണൂ .”ജയ് സിയാ റാം “എന്ന ശരണ മന്ത്രത്തെ “ജയ് ശ്രീ റാം “എന്ന കൊല വിളി ആക്കി മാറ്റിയ രാജ്യമാണിത്. വാല്മീകിയുടെ രാമായണത്തിൽ ഒഴികെ ബാക്കിയുള്ള എല്ലാ രാമായണങ്ങളിലും ഒരു മായ സീതയുടെ കഥയുണ്ട്. യഥാർഥ സീത അഗ്നിയിൽ ഒളിച്ചുവെന്നും ബാക്കി പീഡനങ്ങൾ അനുഭവിച്ചുവെന്ന് തോന്നിച്ചതൊക്കെ മായ സീത ആയിരുന്നുവെന്നും രാമന്റെ സീതാ ദ്രോഹത്തെ വെള്ള പൂശാൻ ഉണ്ടാക്കിയ ട്വിസ്റ്റ്‌. യഥാർത്ഥ സീതയെ വീണ്ടെടുക്കാൻ വേണ്ടിയായിരുന്നു അഗ്നി പരീക്ഷ എന്നും ഉണ്ട് ന്യായീകരണം .

വാൽമീകിയുടെ സീത അഗ്നിയുടെ ചൂടും ഭൂമിയുടെ ഉയിർപ്പുമായി തീർന്നവളാണ്. ഇത് രണ്ടുമുള്ള എല്ലായിടവും സീതയാണ്. അവൾ നീതിയുടെ അഗ്നിയാണ്, ചോദ്യങ്ങളുടെ പൊള്ളലാണ്. ഉയിർപ്പിന്റെ ഭൂമിയാണ്. പുളകവതികൾക്കു ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സീതയെ മാത്രം മതിയെങ്കിലും…

ഫാസ്‌സിസത്തിൻറെ ഏറ്റവും വിജയകരമായി തെളിയിക്കപ്പെട്ട ഒരു തന്ത്രമാണ് എല്ലാ
അപമാനത്തെയും മതപരമായ അഭിമാനമാണെന്നു തോന്നിപ്പ്‌ച്ചു ദാസരെ ഉണ്ടാക്കിയെടുക്കുക എന്നത്. അത് കൊണ്ടാണ് 130കോടി മനുഷ്യരുടെ അഭിമാനമെന്തു എന്ന് ഒരാൾ അങ്ങ് നിശ്ചയിച്ചു കളയുന്നത്. ഞാൻ 130ൽ ഇല്ല. എനിക്കറിയുന്ന ഒരു പാട് പേർ ഇല്ല. ഞങ്ങൾ തീർച്ചയായും ദാസ്യ ഗണമല്ല … ആവുകയുമില്ല!