യു പിയില്‍ മന്ത്രി കമല റാണി വരുണ്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രി കമല റാണി വരുണ്‍ കൊവിഡ് ബാധിച്ച് . 62 വയസായിരുന്നു. ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മന്ത്രിയുടെ മരണത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നടത്താനിരുന്ന അയോധ്യ സന്ദര്‍ശനം മാറ്റിവെച്ചു. കാണ്‍പൂരിലെ മഹാനഗര്‍ പരിഷാദില്‍നിന്നും 1989ലും 1995ലും നിയമസഭയിലെത്തിയ കമല 1996ല്‍ ലോക്‌സഭാംഗവുമായി. കൃഷ്ണ ലാല്‍ വരുണ്‍ ആണ് ഭര്‍ത്താവ്. ഒരു മകളുണ്ട്.