‘അയ്യോ അച്ചാ പോകല്ലേ, അയ്യോ അച്ചാ പോകല്ലേ …’ എന്ന ചിന്താവിഷ്ടയായ ശ്യാമള എന്ന മലയാള സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കില്ല എന്ന തീരുമാനം പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു നരേന്ദ്രമോഡി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുകയാണെന്ന തരത്തില്‍ അദ്ദേഹത്തിൻറെ തന്നെ ട്വീറ്റ് പുറത്ത് വരുന്നത്. ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. മോഡിയോട് തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മോദി ഫാൻസ് “അയ്യോ അച്ചാ പോകല്ലേ” മോഡലിൽ ആരംഭിച്ച നോ സര് ക്യാപെയ്ന് സംഘി സൈബർ രാജ്യസ്നേഹികൾ സമൂഹമാധ്യമങ്ങളില്‍ ട്രെന്ഡിങാക്കിയിരുന്നു.
പ്രചോദനമാകുന്ന സ്ത്രീകളായിരിക്കും വനിതാ ദിനത്തില്‍ തന്റെ സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപയോഗിക്കുകയെന്ന് മോഡി ഇന്ന് പ്രഖ്യാപിച്ചു. ഇത് ലക്ഷക്കണക്കിന് വനിതകള്‍ക്ക് പ്രചോദനമാകുമെന്നും മോഡി പുതിയ ട്വീറ്റില്‍ പറയുന്നു.
‘സ്വന്തം ജീവിതത്തിലൂടെ അനേകമാളുകള്‍ക്ക് പ്രചോദനമായ വനിതകള്‍ക്ക് ഞാന്‍ എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈമാറും. ഇത് ലക്ഷക്കണക്കിന് പേര്‍ക്ക് പ്രചോദനമാകാന്‍ സഹായിക്കും. നിങ്ങള്‍ അത്തരമൊരു സ്ത്രീയാണോ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് അത്തരമൊരു സ്ത്രീയെ അറിയുമോ, എങ്കില്‍ #sheInspiresUs എന്ന ഹാഷ് ടാഗില്‍ വിവരം ഷെയര്‍ ചെയ്യു’ എന്ന് ട്വീറ്റില്‍ മോഡി പറയുന്നു.
This Women’s Day, I will give away my social media accounts to women whose life & work inspire us. This will help them ignite motivation in millions.
Are you such a woman or do you know such inspiring women? Share such stories using #SheInspiresUs. pic.twitter.com/CnuvmFAKEu
— Narendra Modi (@narendramodi) March 3, 2020