Thu. Apr 18th, 2024

ആപത് ബാന്ധവനും ഭൂതദയയുള്ള ഭരണാധികാരിയുമായ പിണറായി വിജയൻ കേരളം ഭരിക്കുമ്പോൾ എന്ത് പെറപ്പുകേട് കാണിച്ചാലും താങ്ങാനും രക്ഷിക്കാനും ആളുണ്ടെങ്കിൽ ഏത് കേസും ഖുദാ ഹവാ ആകും – നാളെ ദിലീപേട്ടൻ്റെ പീഡനക്കേസ്, നന്മ മരം ആഷിഖ് അബുവണ്ണൻ്റെ ദുരിതാശ്വാസ ഫണ്ട് അമുക്കൽ, ‘വെഷപ്പ് ‘ ഫ്രാങ്കോ അണ്ണൻ്റെ ഡിങ്കോലാഫി കേസ് ഇങ്ങനെ എന്തും ഏതും സബൂറാക്കിക്കൊടുക്കുന്ന ഏക വിശ്വസ്ത സ്ഥാപനമല്ലേ കേരളം ഭരിക്കുന്നത്. ആനന്ദലബ്ധിക്കിനി എന്ത് വേണം? എന്ന് പിണറായിയെ ട്രോളി മുതിർന്ന മാധ്യമപ്രവർത്തകൻ റോയി മാത്യു. പറ്റുമെങ്കി അഭയക്കേസിൽ പെട്ടു പോയ കോട്ടൂരച്ചനേയും സെഫി ചേച്ചിയും കൂടി ഒന്ന് ഊരിക്കൊടുത്താൽ അടുത്ത തിരഞ്ഞെടുപ്പിൽ കത്തോലിക്ക സഭ അങ്ങയുടെ പിന്നിൽ പാറപോലെ ഉറച്ചു നിൽക്കുമെന്നും കൂട്ടത്തിൽ സംഘിയണ്ണൻ കെ. സുരേന്ദ്രൻ്റെ പേരിൽ പത്ത് മുന്നൂറ് കേസുകൾ ഉണ്ടല്ലോ, ആ പാവത്താനെ കൂടി ഊരി വിട്ടാൽ ഈ ജന്മം പുണ്യജന്മം! മോദി അണ്ണനും ബഹുത് ഖുശി ആകും എന്ന് റോയി മാത്യു ഫെയ്‌സ് ബുക്ക് തൻറെ പോസ്റ്റിലൂടെ പരിഹസിക്കുന്നു.നടന്‍ മോഹൻലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചതിനോട് പ്രതികരിച്ചുകൊണ്ട് ഇട്ട ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്.

നടന്‍ മോഹൻലാലിന്റെ അപേക്ഷയെ തുടർന്ന് സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തീരുമാനിച്ചു. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെ കേസാണ് സര്‍ക്കാര്‍ പിൻവലിക്കുന്നത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. 2019 ഡിസംബര്‍ നാലിന് ഡിജിപിയോട് ഇത് സംബന്ധിച്ച നിയമോപദേശവും സര്‍ക്കാര്‍ തേടി. കേസ് പിന്‍വലിക്കാമെന്ന് നിയമോപദേശമാണ് ഡിജിപി നല്‍കിയത്. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെ കേസ് പിൻവലിക്കുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ക്ക് ഈ മാസം ഏഴിന് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്തയച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ മേല്‍നോട്ട ചുമതല ജില്ലാ കലക്ടര്‍ക്കാണ്. പ്രോസിക്യൂട്ടര്‍ വഴി കോടതിയില്‍ അപേക്ഷ നല്‍കി കേസ് പിന്‍വലിക്കാനാണ് നീക്കം നടക്കുന്നത്. 2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിന്‍റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പു കള്‍ കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവര്‍ത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണരൂപം

ആപത് ബാന്ധവനും ഭൂതദയയുള്ള ഭരണാധികാരിയുമായ പിണറായി വിജയൻ കേരളം ഭരിക്കുമ്പോൾ സി എസ് ഐ മോഡറേറ്റർ ധർമ്മരാജ് റസാലത്തിൻ്റെ 12 തട്ടിപ്പുക്കേസുകൾ ഒതുക്കി വെച്ചതു പോലെ നമ്മുടെ ലാലേട്ടൻ്റെ ആനക്കൊമ്പ് കേസും പിൻവലിച്ച് കോംപ്ലിമെൻസാക്കി. ഈ കെട്ട കാലത്ത് എല്ലാത്തിനും ഒരു മതസാഹോദര്യം വേണമെല്ലോ.

ഇന്നലത്തെ ഹിന്ദു പത്രത്തിൽ കേണൽ സാബി നെതിരെയുള്ള കൊമ്പ് കേസ് പിൻവലിച്ചതായി കെ.എസ് സുധി എന്ന യുവാവ് എഴുതി വിട്ടിട്ടുണ്ട്.

The Additional Chief Secretary wrote a letter to the Ernakulam District Collector on February 7 this year, stating that the State government had no objection to withdrawing the criminal case registered against the actor with the consent of the court. The government has also asked the District Collector to issue directives to the Public Prosecutor/Assistant Public Prosecutor in this regard.

എന്ത് പെറപ്പുകേട് കാണിച്ചാലും താങ്ങാനും രക്ഷിക്കാനും ആളുണ്ടെങ്കിൽ ഏത് കേസും ഖുദാ ഹവാ ആകും – നാളെ ദിലീപേട്ടൻ്റെ പീഡനക്കേസ്, നന്മ മരം ആഷിഖ് അബുവണ്ണൻ്റെ ദുരിതാശ്വാസ ഫണ്ട് അമുക്കൽ, ‘വെഷപ്പ് ‘ ഫ്രാങ്കോ അണ്ണൻ്റെ ഡിങ്കോലാഫി കേസ് ഇങ്ങനെ എന്തും ഏതും സബൂറാക്കിക്കൊടുക്കുന്ന ഏക വിശ്വസ്ത സ്ഥാപനമല്ലേ കേരളം ഭരിക്കുന്നത്. ആനന്ദലബ്ധിക്കിനി എന്ത് വേണം ? പറ്റുമെങ്കി അഭയക്കേസിൽ പെട്ടു പോയ കോട്ടൂരച്ചനേയും സെഫി ചേച്ചിയും കൂടി ഒന്ന് ഊരിക്കൊടുത്താൽ അടുത്ത തിരഞ്ഞെടുപ്പിൽ കത്തോലിക്ക സഭ അങ്ങയുടെ പിന്നിൽ പാറപോലെ ഉറച്ചു നിൽക്കും. കൂട്ടത്തിൽ സംഘിയണ്ണൻ കെ. സുരേന്ദ്രൻ്റെ പേരിൽ പത്ത് മുന്നൂറ് കേസുകൾ ഉണ്ടല്ലോ, ആ പാവത്താനെ കൂടി ഊരി വിട്ടാൽ ഈ ജന്മം പുണ്യജന്മം! മോദി അണ്ണനും ബഹുത് ഖുശി ആകും.

“എല്ലാം അങ്ങേ മഹത്വത്തിനായി
എല്ലാം അങ്ങേ പുകഴ്ചക്കുമായി
തീർന്നിടണമേ പ്രിയനേ
തിരുനാമം ഉയർന്നിടട്ടെ “
എന്നാണ് നുമ്മ ക്രിസ്ത്യാനികൾ അങ്ങേയ്ക്കായി എന്നും പാട്ടു പാടി പ്രാർത്ഥിക്കുന്നത്

കേസുകൾ കോംപ്ലിമെൻസാക്കി ക്കൊടുക്കുന്ന ഒരു സ്റ്റാർട്ടപ്പ് തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. വേണ്ട സഹായങ്ങൾ സർക്കാരിൽ നിന്ന് കിട്ടുവാൻ സമക്ഷത്തിൽ ദയവുണ്ടാകണമെന്നഭ്യർത്ഥിക്കുന്നു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913