ശബരിമല കേസിൽ നിർണ്ണായകമാകാവുന്ന നിലപാടുമായി മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലം. പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ‌് സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി. സ്ത്രീകളെ ഇസ്ലാം നിയമം പള്ളികളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വനിതകള്‍ പള്ളിയില്‍ പ്രാര്‍ഥന നടത്തുന്നത് ഇസ്‌ലാം വിലക്കുന്നില്ല. പ്രാര്‍ഥന നടത്തുന്നതിനു വേണ്ടി പള്ളിയില്‍ പ്രവേശിക്കുന്നതിനും സ്ത്രീകള്‍ക്ക് അനുവാദമുണ്ട്. പ്രാര്‍ഥനക്ക് ലഭ്യമായ അത്തരം സൗകര്യങ്ങള്‍ അവര്‍ക്ക് ഉപയോഗിക്കാം. ഈ വിഷയത്തില്‍ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഒരേയൊരു വ്യത്യാസം സ്ത്രീകള്‍ക്ക് വീട്ടില്‍ പ്രാര്‍ഥന നടത്താന്‍ അവസരമുണ്ടെന്നതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എങ്കിലും പള്ളിയില്‍ പ്രാര്‍ഥന നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ചെയ്യാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനും പ്രാര്‍ഥന നടത്താനും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമല ഉൾപ്പെടെയുള്ള കേസുകളിൽ ഫെബ്രുവരി മൂന്നുമുതൽ സുപ്രിംകോടതി വാദം കേൾക്കാനിരിക്കെയാണ് മുസ്ലിം വ്യക്തി നിയമബോർഡ് നിലപാട് അറിയിച്ച് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.