സംഘപരിവാറിന്റെ ഉടമസ്ഥതയിലുള്ള എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ അക്രമത്തിന് ശ്രമിച്ചെന്ന പരാതിയിൽ യുവതി അറസ്റ്റില്‍. തിരുവനന്തപുരം പേയാട് സ്വദേശി അഞ്ജിത ഉമേഷ് എന്ന ആതിര ആണ് അറസ്റ്റിലായത്.പാവക്കുളം ക്ഷേത്രത്തില്‍ കൊല സ്ത്രീകളുടെ കൂട്ടായ്മ യോഗം ചേരുന്നതിനിടെ അതിക്രമിച്ച് കയറി സിഎഎ വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാണ് കേസ്. ആതിര യോഗ വേദിയിലുണ്ടായിരുന്ന നിലവിളക്ക് ചവിട്ടിത്തെറിപ്പിച്ചു എന്നും സംഘികൾ സംഘടിച്ചെത്തിയപ്പോൾ ക്ഷേത്രത്തിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറി ഇവര്‍ രക്ഷപെടുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു. ഇവരെ രക്ഷിച്ച കാറില്‍ ഉണ്ടായിരുന്ന നാല് യുവാക്കള്‍ ഇതിനിടെ ഭക്തരെ ആക്രമിച്ചു എന്നും പരാതിയുണ്ട്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ആതിരയെ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിനടുത്തുള്ള ഹോസ്റ്റലിൽ താമസക്കാരിയാണ് ആതിര.
സംഘപരിവാറിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിന്റെ ഹാളിൽ അവർ നടത്തുന്ന പൊതു പരിപാടി അല്ലാത്ത ഒരുമീറ്റിങ്ങിൽ ക്ഷണിക്കാതെ എതിരഭിപ്രായം പറയാൻ ചെല്ലുന്നത് ജനാധിപത്യപരമായ ഒരു പ്രതിഷേധമോ അഭിപ്രായസ്വാതന്ത്ര്യമോ ഒന്നുമല്ലെന്നുള്ള വാദം ശരിയാണെങ്കിലും, ഇതേകുലകൾ ചൂദ്ര ആർത്തവ ലഹളക്കാലത്ത് മറ്റുപലരുടെയും വീടുകൾക്ക് മുന്നിൽവരെ തെറി നാമജപം നടത്തിയിരുന്നു എന്നതും ഈ അവസരത്തിൽ സ്മരണീയമാണ്.
എറണാകുളത്തെ കുലകൾ തന്നെ വഞ്ചിസ്ക്വയറിൽ ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും ശബരിമലകയറിയതിന്റെ ആഹ്ലാദസൂചകമായി ദളിത് ഫെമിനിസ്റ്റ് സംഘടന നടത്തിയ പരിപാടി അലങ്കോലമാക്കാൻ ശ്രമിക്കുകയും ആർത്തവലഹളക്കാരായ ഇതേസ്ത്രീകളുടെ ” കൊല്ലണമപ്പാ അയ്യപ്പാ എന്ന ചൂദ്രലഹളക്കാലത്തെ അയ്യപ്പകൊലവിളിയെ അവർ ‘ജെയ് ഭീം’ വിളികളുമായി നേരിട്ടതും കൊലകളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം പരിപാടി നടത്തിയതും ഇതേ സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു. മറ്റുള്ളവരുടെ സ്വാതന്ത്ര്യങ്ങൾക്കും അവകാശങ്ങൾക്കും മേലെ കടന്നുകയറുന്നവർ ഇത് തിരിച്ചുണ്ടാകുമ്പോഴെങ്കിലും മനസിലാക്കിയാൽ നന്ന്.