ലോകചരിത്രത്തിൽ സ്വന്തം അനുയായികളാൽ തന്നെ ഇത്രയധികം അപമാനിക്കപ്പെടുന്ന വേറെ ഒരു മതനേതാവും ലോകത്ത് കാണില്ല. യേശുവിനെ പെണ്ണുപിടിയനും ബഹളക്കാരനും ശല്യക്കാരനും അഴിമതിക്കാരനും രൂപയോടുള്ള ആർത്തിപണ്ടാരവും ഒക്കെയായിട്ടാണ് പ്രതിപുരുഷന്മാരിൽ നിന്നും നമുക്ക് മനസിലാക്കാനാവുക. എന്നാൽ ഇപ്പോഴിതാ വേറൊരു പ്രതിപുരുഷൻ യേശു നല്ല ഒന്നാന്തരം ‘അള്ളുവെപ്പുകാരൻ’ കൂടി ആയിരുന്നു എന്ന് നമ്മെ പഠിപ്പിച്ചിരിക്കുകയാണ്. പത്തനംത്തിട്ടയിൽ ആണ് അള്ളുവെക്കാനുള്ള സാധന സാമഗ്രികൾ കിട്ടാതിരുന്നതിനാൽ ആരാൻറെ പുത്തൻ കാറിൽ കല്ലെടുത്ത് കുത്തിവരച്ച് നശിപ്പിച്ച് കുഞ്ഞാടുകൾക്ക് മാതൃകയായത്.
പത്തനംതിട്ട മലങ്കര കത്തോലിക്കാ സഭയിലെ ഫാ മാത്യൂ എന്ന പുരോഹിതനാണ് പയ്യനാമണ്ണിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ കല്ലെടുത്ത് കുത്തിവരച്ച് കഴിഞ്ഞ ദിവസം രാത്രി തൻറെ ചിത്രകലാ വൈദഗ്ധ്യവും അള്ളുവെക്കാനുള്ള കഴിവും തെളിയിച്ചത്. കോന്നി ആനക്കല്ലുക്കൽ ഷേർലി ജോഷ്വായുടെ പുത്തൻ കാറിലാണ് മലങ്കര കത്തോലിക്കാ സഭാ പുരോഹിതൻ ഫാ മാത്യൂ കുത്തിവരച്ചത്. കാർ നശിപ്പിച്ചതിനെതിരെ ഉടമ പോലീസിൽ പരാതി നൽകി.
പയ്യനാമണ്ണിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഷേർലിയും കുടുംബവും. തിങ്കളാഴ്ച നടക്കുന്ന മകൻ ജോജോയുടെ വിവാഹം ആവശ്യത്തിനായിരുന്നു പുതിയ കാർ വാങ്ങിയത്.പയ്യനാമണ്ണിൽ റാസയിൽ പങ്കെടുക്കാനെത്തിയ പുരോഹിതനും ഇവരുടെ ബന്ധുവീട്ടിന്റെ മുറ്റത്ത് കാർ പാർക്ക് ചെയ്തു. റാസക്ക് ശേഷം അദ്ദേഹത്തിൻറെ വാഹനം എടുക്കാൻ ബുദ്ധിമുട്ടിയതിൽ പ്രകോപിതനായാണ് പുരോഹിതൻ അവിടെകിടന്ന പുതിയ കാറിൽ കുത്തിവരച്ചെതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽനിന്നും മനസിലാകുന്നത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാറുടമ ഫാദർ മാത്യുവിനെതിരെ കോന്നി പോലീസിൽ പരാതി നൽകി. അച്ചന്റെ കലാപരിപാടികളുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് സഭ കുടുംബത്തെ സമീപിച്ചു.

നശിപ്പിക്കപ്പെട്ട കാറിന് പകരം അതേ മോഡൽ പുതിയ കാർ വാങ്ങി നൽകാമെന്നും വിവാഹ ആവശ്യത്തിന് മറ്റൊരു കാർ വിട്ടുനൽകാമെന്നും പത്തനംതിട്ട മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് ഉറപ്പ് നൽകിയതിൻറെ അടിസ്ഥാനത്തിൽ കേസ് പിൻവലിച്ചു.നശിപ്പിക്കപ്പെട്ട കാർ സഭക്ക് നൽകും പകരം പുതിയകാർ പരാതിക്കാരനും നൽകും എന്ന പുതിയ ഉടമ്പടിയിൽ സമൂഹ്യമാധ്യമങ്ങളിലെ ദൃശ്യങ്ങൾ മാറ്റണമെന്നും ചിത്രകാരനായ പുരോഹിതനുവേണ്ടി ഇവരോട് ബിഷപ്പ് ആവശ്യപ്പെട്ടു.എങ്കിലും അച്ചന്റെ കലാപരിപാടികൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ് പ്രശ്നം ഒത്തുതീർപ്പാക്കിയതിനാൽ മാധ്യമങ്ങളോട് കൂടുതലൊന്നും പ്രതികരിക്കാനില്ലെന്ന് കുടുംബം വ്യക്തമാക്കി.